BollywoodLatest News

സമയം തികയ്ക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ; കാരണം ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മൂന്ന് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ച് അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ നടിയാണ് അനുഷ്‌ക ശര്‍മ്മ. കഴിഞ്ഞ വര്‍ഷം സിനിമ നിര്‍മ്മാണത്തിലേക്കും ചുവടുവച്ച താരം അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണോ എന്നാണ് ബോളിവുഡ് വാര്‍ത്താ കോളങ്ങളിലെ ചര്‍ച്ച. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ കരിയറില്‍ ഒരു സുരക്ഷിത സ്ഥാനത്ത് താന്‍ എത്തിക്കഴിഞ്ഞെന്നും സമയം തികയ്ക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ തനിക്കില്ലെന്നുമാണ് അനുഷ്‌കയുടെ വാക്കുകള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ ചെയ്ത വേഷങ്ങള്‍ വളരെയധികം കഠിനാധ്വാനം വേണ്ടവയായിരുന്നെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതെന്നും അനുഷ്‌ക പറഞ്ഞു. ‘ ഒരു വര്‍ഷം തന്നെ പാരി, സൂയു ദാഗ, സീറോ പോലെയുളള സിനിമകള്‍ ചെയ്യുക അത്ര എളുപ്പമല്ല. മൂന്നും വ്യത്യസ്തമായ സിനിമകളാണ്. അതുകൊണ്ടുതന്നെ ഒരുപാട് തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വളരെ രസകരമായ കുറച്ചധികം സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു. ‘ചെയ്തിട്ടുള്ള സിനിമകളില്‍ ഞാന്‍ വളരെയധികം സംതൃപ്തയാണെന്നും അനുഷ്‌ക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button