ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന്റെ പേരില്‍ വധഭീഷണി നേരിടുന്നു; വെളിപ്പെടുത്തലുമായി നടി

ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന്റെ പേരില്‍ വധഭീഷണി നേരിടുകയാണെന്ന വെളിപ്പെടുത്തലുമായി യുവനടി. ഹോളിവുഡില്‍ തരംഗമായ അക്വാമാന്‍ എന്ന ചിത്രത്തിലെ നായിക അമ്പര്‍ ഹേഡ് ആണ് തന്റെ ദുരിത ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന്റെ പേരില്‍ താന്‍

ഹോളിവുഡ് സൂപ്പര്‍താരം ജോണി ഡെപ്പാണ് താരത്തിന്റെ ഭര്‍ത്താവ്. ജോണി ഡപ്പില്‍ നിന്നും നേരിട്ട ഗാര്‍ഹിക പീഡനങ്ങല്‍ അമ്ബര്‍ തുറന്ന് പറഞ്ഞിരുന്നു. വധഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ആഴ്ചതോറും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണ് താനെന്നും അമ്പര്‍ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ ലോകമറിയട്ടെ എന്ന് ചിന്തിച്ചാണ് താന്‍ അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയാതെന്നു താരം തുറന്നു പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് നമ്മള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് നന്നായറിയാം. നമ്മുടെ ജീവിതം ശരിയായി രൂപപ്പെടുത്തുന്നതിനു വേണ്ടി നിയമങ്ങളില്‍ മാറ്റം വരണമെന്ന് ഒരുമിച്ചു നിന്നു പറയാനും നമുക്കവകാശമുണ്ട് അതിന് കൂടിയായിരുന്നു എന്‍റെ നീക്കം. എന്നാല്‍ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്ത റോളില്‍ നിന്ന് അവരെന്നെ മാറ്റി. ഗ്ലോബല്‍ ഫാഷന്‍ ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ നിന്നും പുറത്താക്കി. വ്യക്തി ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിനാലാണ് അത് സംഭവിച്ചതെന്നും താരം പറയുന്നു.

എന്നാല്‍ തനിക്കെതിരെ അമ്പര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്നും, കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഡെപ്പിന്റെ വാദം.

SHARE