എട്ടാം വയസ്സില്‍ ഇരുപത്തിയൊന്നുകാരിയോടു പ്രണയം, ഒടുവില്‍ അടുത്ത സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കി!! നടന്റെ വിവാദജീവിതമിങ്ങനെ

സിനിമ ലോകത്ത് വിവാദങ്ങള്‍ പതിവാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സിനിമയെ വെല്ലുന്ന അപൂര്‍വ്വ പ്രണയകഥയാണ്‌. തരംഗമായി മാറിയ ഹോളിവുഡ് ചിത്രം ‘അക്വാമാനെ’ അവതരിപ്പിച്ച ജേസണ്‍ മമോവയുടെ ജീവിത കഥ അറിഞ്ഞ അമ്പരപ്പിലാണ് ആരാധകര്‍.

ജേസണ്‍ മമോവ പ്രണയിച്ചു തുടങ്ങിയത് എട്ടാം വയസ്സിലാണ്. അതും 21 വയസ്സുകാരിയായ നടി ലിസ ബോണറ്റിനെ. ടെലിവിഷനില്‍ താരത്തെക്കാണ്ട് കണ്ടു പ്രണയിക്കുകയായിരുന്നു ജേസണ്‍. പിന്നീട് ഇരുവരും നേരിൽ കാണുന്നത് 2005 ലാണ്. അന്ന് ജേസണിന് പ്രായം 26 ഉം ലിസയ്ക്ക് 39 ഉം. ന്യൂയോര്‍ക്കിലെ ജാസ് ക്ലബ്ബില്‍ വച്ച് നടന്ന പാര്‍ട്ടിയ്ക്കിടെ ഒരു സുഹൃത്താണ് ലിസയെ ജേസണ് ആദ്യമായി പരിചയപ്പെടുത്തിയത്. ലിസയെ കണ്ട നിമിഷം തന്റെ ശ്വാസം വിലങ്ങിയെന്ന് ജേസണ്‍ പറയുന്നു. ഇനിയൊരിക്കലും ലിസയെ കൈവിടരുതെന്നു അന്ന് താന്‍ ഉറപ്പിച്ചെന്നു താരം പറയുന്നു . എന്നാല്‍ ഈ കഥയിലെ ട്വിസ്റ്റ്‌ ഇതല്ല. ജേസന്റെ അടുത്ത സുഹൃത്തും പോപ് സംഗീതജ്ഞനും നടനുമായ ലെനി ക്രാവിറ്റ്സാണ് ലിസയുടെ ആദ്യ ഭർത്താവ്. 1993 ല്‍ ലിസയുടെ ആദ്യ വിവാഹം വേര്‍പിരിഞ്ഞതാണ്.

ജോസനും ലിസയും 2006 മുതല്‍ ഒരുമിച്ചാണ് ജീവിതം. 2007 ല്‍ ഇരുവർക്കും ലോല എന്ന പെണ്‍കുഞ്ഞ് ജനിച്ചു. തൊട്ടടുത്ത വര്‍ഷം ഒരാൺകുഞ്ഞും ഉണ്ടായി. അതിനുശേഷമാണ് ലിസയോട് എട്ടാം വയസ്സിൽ തോന്നിയ പ്രണയം ജേസൺ വെളിപ്പെടുത്തിയത്. ലിസ തന്റെ വാക്കുകള്‍ കേട്ട് അമ്പരന്നു പോയെന്നും ജേസണ്‍ പറയുന്നു. 2017 ൽ ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. അതിനുശേഷം ലിസയുടെ ആദ്യ വിവാഹത്തിലെ മകളും നടിയുമായ സിയോ ക്രാവിറ്റ്സിന്റെ പിതൃസ്ഥാനവും ജേസണ്‍ ഏറ്റെടുക്കുകയും ചെയ്തു.

SHARE