CinemaMollywoodNEWS

മരയ്ക്കാര്‍ ലൊക്കേഷനില്‍ അജിത്തിന് പിന്നാലെ ശോഭനയും!

കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പറയുന്ന അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കവേ സിനിമയുടെ സെറ്റിലേക്ക് ശോഭനയും, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അറബിക്കടലിന്റെ സിംഹം ഹൈദരാബാദ് റാമോജി സിറ്റിയില്‍ പുരോഗമിക്കവേയാണ് നൃത്തത്തിന്റെ ഇടവേളകളില്‍ നിന്ന് ശോഭന മോഹന്‍ലാലിനെ കാണാനെത്തിയത്. ശോഭന പുതിയതായി അവതരിപ്പിക്കുന്ന നൃത്ത പരിപാടിയുടെ ചടങ്ങിലേക്ക് മോഹന്‍ലാലിനെ അതിഥിയായി ക്ഷണിക്കാനാണ് താരമെത്തിയതെന്നാണ് വിവരം. അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണമാണിപ്പോള്‍ നദന്നു കൊണ്ടിരിക്കുന്നത്, നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തും ലൊക്കേഷനില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button