തൃശ്ശൂര്‍ സ്വദേശിനിയെ കണ്ടുമുട്ടിയത് ലൊക്കേഷനില്‍ വച്ച്; 36കാരിയുമായുള്ള പ്രണയം വെളിപ്പെടുത്തി നടന്‍ അരിസ്റ്റോ സുരേഷ്

എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അരിസ്റ്റോ സുരേഷ്. താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം തുറന്നു പറയുകയാണ്‌ അരിസ്റ്റോ സുരേഷ്.

താന്‍ പ്രണയത്തിലാണെന്നും തന്റെ സിനിമ കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് പറയുന്നു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവച്ചു. അരിസ്റ്റോ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ..” 36കാരിയായ യുവതി തൃശ്ശൂര്‍ സ്വദേശിനിയാണ്. എന്നാല്‍ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാന്‍ നിര്‍വാഹമില്ല. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷന്‍ ഹീറോ ബിജു സെറ്റിലെത്തിയത്. അന്നു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.”

രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനാണ് അരിസ്‌റ്റോ സുരേഷ്. നിത്യാ മേനോന്‍ നായികയാവുന്ന ഈ ചിത്രം പുറത്തിറങ്ങിയ ശേഷം ഭാര്യയാകാന്‍ പോകുന്ന യുവതിയെപ്പറ്റി താന്‍ ഔദ്യോഗികമായി എല്ലാവരേയും അറിയിക്കുമെന്നാണ് സുരേഷിന്റെ പ്രതികരണം.

SHARE