Latest NewsMollywood

ആദ്യം അഭിനയിച്ച പടം തിളങ്ങിയില്ല; ഇവനൊന്നും വേറെ പണിയില്ലെന്ന് ആളുകള്‍ ചോദിച്ചിരുന്നു; നടന്‍ മനസ്സ് തുറക്കുന്നു

തന്റെ ആദ്യ സിനിമ പരാജയപ്പെട്ടു. പിന്നീട് വിട്ടു നില്‍ക്കേണ്ട അവസ്ഥ വന്നിരുന്നു. അര്‍ജുന്‍ അശോകന്‍ മനസ്സ് തുറക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ ആദ്യമായി ചെയ്ത ചിത്രം പരാജയമായിരുന്നുവെന്ന് അര്‍ജുന്‍ പറയുന്നു. അന്ന് അഭിനയിക്കാന്‍ അറിയാത്ത ഇവനൊക്കെ വേറെ പണിയില്ലേ എന്നുവരെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. ഒരു സിനിമ പരാജയപ്പെടുന്നത് ഒരിക്കലും ഒരാളുടെ മാത്രം കുറ്റമല്ലല്ലോ. എന്നിരുന്നാലും അതെന്നെ മാനസികമായി തളര്‍ത്തിക്കളഞ്ഞിരുന്നു.

കുറേനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നുവെന്ന് അര്‍ജുന്‍ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് എത്തുമ്പോള്‍ കഥാപാത്ര സ്വീകരണത്തില്‍ കരുതല്‍ വേണമെന്ന് തോന്നി. ചെറിയ വേഷമാണെങ്കിലും നല്ല വേഷം മാത്രം ചെയ്യുക. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ എണ്ണം കുറഞ്ഞതെന്നും അര്‍ജുന്‍ പറയുന്നു. ഇങ്ങനെ എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അറിയില്ല. ഇങ്ങനെയങ്ങ് പോകട്ടെയെന്നും താരം പറയുന്നു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ രാജീവ് രവിയുടെ തുറമുഖത്തിലും അഭിനയിക്കുന്നുണ്ട്.

Tags

Post Your Comments


Back to top button
Close
Close