BollywoodGeneralLatest News

നിറവയറുമായി കാമുകി; ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ അര്‍ജ്ജുന്‍

മുന്‍ മിസ് ഇന്ത്യ മെഹര്‍ ജെസിയയായിരുന്നു അര്‍ജ്ജുന്റെ ആദ്യ ഭാര്യ.

വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍. നിറവയറുമായി നില്‍ക്കുന്ന കാമുകി ഗബ്രിയേല ഡെമെട്രിയാഡെസിന്റെ ചിത്രങ്ങള്‍ സഹിതമാണ് താരത്തിന്റെ കുറിപ്പ്.

നിന്നെ കിട്ടിയതിലും എല്ലാം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞതിലും ഭാഗ്യവാനാണെന്നും അര്‍ജുന്‍ ചിത്രത്തിനൊപ്പം കുറിക്കുന്നു. മോഡലും നടിയുമാണ് അര്‍ജുന്റെ ഇപ്പോഴത്തെ കാമുകി ഗബ്രിയേല.

അര്‍ജ്ജുന്‍ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. മുന്‍ മിസ് ഇന്ത്യ മെഹര്‍ ജെസിയയായിരുന്നു ആദ്യ ഭാര്യ. ഇരുപത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ അര്‍ജ്ജുന് രണ്ടു കുട്ടികളുണ്ട്.

Tags

Post Your Comments


Back to top button
Close
Close