GeneralHollywoodLatest News

അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ക്കു നേരെ ആക്രമണം; പ്രതിയെ പിടികൂടി

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ പ്രമുഖ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ക്കു നേരെ അപ്രതീക്ഷിത ആക്രമണം. ആക്രമിയെ പിടികൂടി. പോലീസിന് കൈമാറി. അര്‍നോള്‍ഡ് ക്ലാസിക് ആഫ്രിക്ക സ്‌പോര്‍ട്ടിംഗ് ഇവന്റുമായി ബന്ധപ്പെട്ട് ആരാധകരുമായി സംവദിക്കുമ്പോഴാണ് ആക്രമണം നടന്നത്. പരിപാടിക്കിടെ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ അര്‍നോള്‍ഡിനെ ഒരാള്‍ പിന്നില്‍ നിന്ന് തൊഴിക്കുകയായിരുന്നു.

ആക്രമത്തിന്റെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ തനിക്ക് പരുക്കേറ്റിട്ടില്ലെന്നു സൂചിപ്പിച്ച് ഷ്വാസ്നഗര്‍ ട്വീറ്റ് ചെയ്തു. തന്നെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കു ആരാധകരോട് അദ്ദേഹം നന്ദിപറയുകയും ചെയ്തു. വീഡിയോ കണ്ടപ്പോഴാണ് തനിക്ക് മര്‍ദനം ഏറ്റതായി മനസിലായതെന്നും പരിപാടി തടസപ്പെടാത്തതില്‍ സന്തോഷമുണ്ടെന്നും ഷ്വാസ്നഗര്‍ ട്വീറ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button