BollywoodCinemaMovie Reviews

‘ഫെമിനിസ്റ്റുകളെ…ഇതിലേ ഇതിലേ’….’അരുവി’ സിനിമാ റിവ്യൂ

 അവകാശ സമത്വത്തിനായി ശബ്ദിച്ച സ്ത്രീ ചിത്രമെന്ന നിലയില്‍  മായാനദിയെ കേരളത്തിലെ സ്ത്രീപക്ഷ വാദികള്‍ ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍ ‘അരുവി’ എന്ന തമിഴ് ചിത്രത്തെയും ഒപ്പം കൂട്ടണമെന്ന ആഗ്രഹം പങ്കുവച്ചുകൊണ്ട്  ആരംഭിക്കട്ടെ. വളരെ കുറച്ചു പ്രദര്‍ശന കേന്ദ്രങ്ങളെ ഉള്ളുവെങ്കിലും ‘അരുവി’ എന്ന ചിത്രത്തെ അയവിറക്കരുതേ. കാരണം, ‘അരുവി’ ഒരു സത്യമാണ്, റിയല്‍ ‘ഫെമിനിസം’എന്നതിന്റെ ശരിയായ അര്‍ത്ഥം അറിയണമെങ്കില്‍ ഈ അരുവിയില്‍ മുങ്ങി നിവരൂ….അതിനാല്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.’ഫെമിനിസ്റ്റുകളെ ഇതിലെ ഇതിലെ’……

കോടികളുടെ കണക്കുകൾ സംസാരിക്കുന്ന തമിഴ് സിനിമ ഇൻഡസ്രിയിൽ നിന്ന് മൂല്യമുള്ള സിനിമകൾ മിക്കപ്പോഴും റിലീസിന് കിട്ടാറുള്ളത് വളരെ കുറച്ച് തീയേറ്ററുകൾ മാത്രമായിരിക്കും, വിജയ്,സൂര്യ,അജിത്ത്,വിക്രം തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്ക്രീനിന്‍റെ മൂന്നിലൊന്ന് പോലും ചെറിയ സിനിമകൾക്ക് ലഭിക്കാറില്ല,, ചെന്നൈയിൽ തന്നെ അരുവി പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ പരമാവധി രണ്ട് ഷോകൾ മാത്രം,ഒരു തീയേറ്ററിൽ മറ്റോ നാലു ഷോകൾ, ഇങ്ങനെ ഒതുക്കപ്പെടുന്ന ചിത്രങ്ങൾ ചർച്ചചെയ്യപ്പെടുന്ന വേദി സോഷ്യൽ മീഡിയയായിരിക്കും, സമൂഹിക പ്രസക്തി കൽപിക്കപ്പെടുന്ന വിഷയം വിവാദമായാൽ മാത്രമേ അതിന് തീയേറ്ററുകളിൽ തള്ളി കയറ്റമുണ്ടാവുകയോള്ളൂ, പക്ഷേ “അരുവി”യുടെ രാഷ്ട്രീയ മറ്റൊന്നാണ് അവൾ ചോദ്യമുയർത്തുന്നത് നമ്മള്ളോടാണ്.

“അരുവി”യുടെ പോരട്ടം വ്യവസ്ഥാപിത കാഴ്ചപ്പാടുകളോടാണ്,ആദ്യ അരമണിക്കൂർ അരുവി പറയുന്നതും അതാണ്‌   ‘അരുവി’ യുടെ ഒഴുക്കിന്‍റെ ഇരമ്പലിൽ അവളുടെ ദേവി ഭാവത്തൽ രൗദ്രമാണ് തെളിഞ്ഞു നിൽക്കുന്നത്, അവളുടെ തുറന്നുപറച്ചിലിൽ സമൂഹത്തിന്‍റെ അരാജകത്ത്വത്തിന്‍റെ മുഖത്തെ പ്രതിനിധകരീക്കുന്ന മൂന്ന് ഭാവങ്ങള്‍ ഇവയാണ്. ഒന്ന് ദൗർബല്യത്തെ കാട്ടുന്നതും അത് ഏറ്റുപറയുന്നതും രണ്ടാമത് അത്മീയതയുടെ വശങ്ങളിൽ വളച്ചൊടിച്ച് ന്യായീകരണങ്ങൾ കൊണ്ട് തന്‍റെ തെറ്റിനെ നീതികരീക്കാൻ ശ്രമിക്കുന്നു, മൂന്നാമൻ അവളുടെ നിസഹായകതയെ മുതെലടുത്തത് അവന്‍റെ അധികാര ഗർവ്വും രോഷവും കാരണം അവളെ തെറ്റുകാരിയാണെന്ന് വിളിച്ചു കൂവുന്നു, മനുഷ്യന്‍റെ മറയില്ലാത്ത ജീവിതത്തെ ചിത്രീകരണം ചർച്ചചെയ്യപ്പെട്ട വേദിയുടെ പേര് “സൊൽവത്തെല്ലാം സത്യം” ആദ്യ പകുതിയുടെ അവസാനം “അരുവി” ഉയർത്തിയ ചോദ്യങ്ങളിൽ നിശബ്ദമായ സദസ്സായിരുന്നു.

അരുവി, ഒരു ഇടത്തരം കുടുംബത്തിലെ പെണ്‍കുട്ടിയാണ്, പഠനത്തിലും വേണ്ടൂവോള്ളം മികവ് പുലർത്തിയ സുന്ദരികുട്ടി, ബാല്യവും ശൈശവവും കടന്നവൾ, കൗമാരത്തിന്‍റെ കാഴ്ചയിലൂടെ കണ്ട സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ നാളുകളില്‍ അവൾ അറിഞ്ഞ ഒറ്റപ്പെടലും തള്ളി പറയലുകളും അവളുടെ ജീവിതത്തെ മരവിപ്പിക്കുന്നു, പിന്നീടു  വീടുവിട്ടിറങ്ങേണ്ടി വരുന്ന സാഹചര്യവുമെല്ലാം ഒഴുകുന്ന അരുവിയുടെ സങ്കടം പോലെ മനസ്സിനെ നീറ്റുന്നു, അവളുടെ ആശ്രയത്തെ ചൂഷണം ചെയ്യുന്ന  സുഹൃത്തിന്‍റെ ഉന്മാദിയായ അച്ഛന്‍റെ അതിക്രമവും,അവളെ തളര്‍ത്തുന്നു.പിന്നീടു നാം കാണുന്നത്  അരുവിയുടെ പോരട്ടമാണ്, അരുവിയെന്ന പെണ്‍വിസ്മയം എല്ലാ അര്‍ത്ഥത്തിലും  പ്രേക്ഷക മനസ്സിനെ വരിഞ്ഞു മുറുക്കുന്നു…   

സൊൽവത്തെല്ലാം സത്യം എന്ന പ്രോഗ്രാമിന്‍റെ ഫ്ലോറിൽ നടക്കുന്ന നാടകീയ മൂഹൂർത്തങ്ങളിൽ ആദ്യം അമ്പരപ്പും ഭയപ്പാടും വിവേചനവുമെല്ലാം വിഷയങ്ങളായി സംവിധായകൻ കൊണ്ടു വന്നു.ടി.വി. പ്രോഗ്രാമിന്‍റെ ടി.ആർ.പി റേറ്റിംങും അതിനു വേണ്ടി ഷോ ഡയറക്ടറുടെ കൗശലവുമെല്ലാം അതേ പോലെ ചിത്രീകരിച്ചിട്ടുണ്ട്, പൊടിപ്പുംതൊങ്ങലുമെല്ലാം ചേർത്ത് വേണ്ട രീതിയിൽ അവതരിപ്പിച്ച ലക്ഷ്മി ഗോപാല സ്വാമി അവതാരകയെ തികച്ചും റിയലിസ്റ്റിക് ആയി പ്രസൻറ് ചെയ്തു, കാപട്യങ്ങളുടെ മുഖമൂടിയണിഞ്ഞ ഇത്തരം ഷോകളുടെ അവതാരകരെ കീറിയൊടിച്ചു സംവിധായകനായ അരുൺ പ്രഭു പുരുഷോത്തമൻ, കുറച്ച് നാളുകൾക്ക് മുൻപ് തമിഴിനാടിലെ ഒരു ടി.വി. ചാനലിൽ ഇതിനോട് സാമ്യമുള്ള പ്രോഗ്രാമിലെ അവതാരകയായിരുന്ന സിനിമ നടിയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തതായി വാർത്തകളുണ്ടായിരുന്നു. തന്‍റെ നിലപാടുകൾ വേണ്ട രീതിയിൽ സംവിധായകൻ പ്രേക്ഷകനിലേക്ക് കണക്ട് ചെയ്യുന്നുണ്ട്.

എമിലി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ശ്വേത ശേഖർ,
സംഗീത സംവിധായകരായ ബിന്ദു മാലിനി,വേദന്ത് ഭരദ്വജ്, എഡിറ്റർ റെയ്മണ്ട് ഡെറിക് കറസ്റ്റയുടെ എഡിറ്റിംങ് നൽകിയ ലൈഫ് ആദ്യ മുപത്ത് മിനിറ്റ് പ്രേക്ഷകനെ കൂടതൽ ചിന്തിപ്പിച്ചു.

അരുവിയുടെ ഒഴുക്കും അവളുടെ ഓളപരപ്പും താണ്ടി പ്രേക്ഷകൻ ഒരുപ്പാട് ദൂരം സഞ്ചരിക്കുമെന്നുറപ്പാണ്.

നിരൂപണം; അംസെ മണികണ്ഠൻ

Tags

Post Your Comments

Related Articles


Back to top button
Close
Close