Latest NewsTV Shows

എനിക്കങ്ങനെയങ്ങ് പോകാനാവുമോ? ബഡായി ബംഗ്ലാവില്‍ വീണ്ടും ആര്യയെത്തി

നടി തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നത്

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ടെലിവിഷന്‍ പരിപാടിയാണ് ബഡായി ബംഗ്ലാവ്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. പരിപാടി ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം അതിലെ അവതാരകരായ പിഷാരടിയും ആര്യയും തന്നെയായിരുന്നു. രമേഷ് പിഷാരടിയുടെ ഭാര്യയുടെ റോളില്‍ പരിപാടിയില്‍ എത്താറുളള ആര്യ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നു.

എന്നാല്‍ ബഡായി ബംഗ്ലാവ് പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ആര്യയും പിഷുവും ഇല്ലായിരുന്നു. ഇത് ആരാധകരെ ഒന്നടങ്കം നിരാശരാക്കുകയും ചെയ്തു. ആര്യയ്ക്കും പിഷാരടിക്കും പകരം പുതിയ ആളുകളാണ് ബഡായി ബംഗ്ലാവ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും സന്തോഷത്തിലാഴ്ത്തികൊണ്ട് പുതിയ സീസണില്‍ ആര്യ വീണ്ടും തിരിച്ചെത്തുകയാണെന്ന് വിവരം വന്നിരിക്കുകയാണ്. നടി തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നത്.

shortlink

Post Your Comments


Back to top button