GeneralKollywoodLatest News

ആ വിവാഹവാര്‍ത്ത സത്യമല്ല; ആര്യയ്ക്കെതിരെ നടിയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ താരം ആര്യയും യുവനടിസയേഷയും ഉടന്‍ വിവാഹിരാകുമെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവാഹ വാര്‍ത്തയെ തള്ളി അബർനദി രംഗത്ത്. 99 ശതമാനവും ഈ വാർത്ത സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹക്കാര്യത്തിൽ ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബർനദി തമിഴ്മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ വധുവിനെ കണ്ടെത്താൻ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോ നടത്തുകയും മത്സരാര്‍ത്ഥികളില്‍ ആരെയും സ്വീകരിക്കാതെ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെ വിവാദത്തിലായ താരമാണ് ആര്യ. ഷോയിലെ ഫൈനൽ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അബർനദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന അബര്‍നദി, ആര്യയേ മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ സയെശയുമായുള്ള വിവാഹകാര്യം ആര്യ പുറത്തു വിടാത്തത്താണെന്നും വിമര്‍ശനം ഉണ്ടായിരുന്നു. അതിനെതിരെയാണ് താരത്തിന്റെ പ്രതികരണം.

‘ഇതൊരു സത്യമായ വാർത്തയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്യട്ടെ എന്നാൽ മാത്രമാണ് ഞാൻ വിശ്വസിക്കൂ. അതിന് േശഷം ഞാൻ പ്രതികരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആര്യയെ വിളിച്ചാൽ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാർത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കിൽ നിങ്ങൾ സായിഷയെ വിളിക്കണം. അവർ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാർത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തിൽ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും ഫോണിൽ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്.’–അബർനദി പറയുന്നു.‍‍

shortlink

Related Articles

Post Your Comments


Back to top button