Coming SoonLatest News

ആഷിഖ് അബുവും മോഹന്‍ലാലും ഒന്നിക്കുന്നു; കാത്തിരിപ്പില്‍ ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി ആഷിക് അബു സിനിമ ഒരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരിക്കുകയാണ്

ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ സിനിമകള്‍ തിയറ്ററുകളില്‍ ഹിറ്റാവുന്ന കാഴ്ചയാണ് അടുത്ത കാലത്തായിട്ട് കണ്ട് വരുന്നത്. ഉടന്‍ തന്നെ വൈറസ് എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ആഷിക് അബു സിനിമ ഒരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരിക്കുകയാണ്.

മോഹന്‍ലാലുമായിട്ടുള്ള പ്രൊജക്ടിന് വേണ്ടിയുള്ള ആലോചനകള്‍ നടക്കുകയാണ്. മോഹന്‍ലാലിനെ പോലെ സീനിയറായിട്ടുള്ള ഒരു താരത്തെ കൊണ്ട് സിനിമ ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളിയാണെന്നും ആഷിഖ് അബു പറഞ്ഞു. നിലവില്‍ വൈറസ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ആഷിക് അബു. കോഴിക്കോടുണ്ടാ നിപ്പയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഈദിന് മുന്നോടിയായി ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button