ഏഷ്യൻ ഓസ്‌കാറിൽ കൈയ്യടി നേടി മമ്മൂട്ടി ചിത്രം പേരന്‍പ്

മലയാളികളുടെ സ്വകാര്യ അഹങ്കരമായ മമ്മൂട്ടിയുടെ ചിത്രത്തിന് ഏഷ്യൻ ഓസ്‌കാറിൽ ഗംഭീര വരവേൽപ്പ്. ഷാങ്‌ഹായ് ചലച്ചിത്രമേളയിലാണ് മമ്മൂട്ടി ചിത്രം പേരന്‍പ് പ്രദർശിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷര്‍ ചിത്രം ഏറ്റുവാങ്ങിയത്. ഇതുകൂടാതെ ആദ്യം റോട്ടര്‍ഡാം ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ റാമാണ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമായ പേരന്‍പ്പിൽ അമുദന്‍ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പേരന്‍പ്പിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം മലയാളത്തിലെ സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും കഥാപാത്രങ്ങളാകുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്.

SHARE