Latest NewsMollywoodMovie Gossips

ആസിഫ് അലിയും മത്സരരംഗത്ത്? താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍!!!

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം പലപ്പോഴും ചര്ച്ചയാകാറുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. ഈ സമയം വ്യത്യസ്തമായ രാസ്ത്രീയ പാര്‍ട്ടികളിലെയ്ക്കും മത്സരരംഗത്തേയ്ക്കും പല പ്രമുഖ താരങ്ങളും എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ യുവ നടന്‍ ആസിഫ് അലി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്ന് പ്രചാരണം. പ്രഖ്യാപനം ഉടന്‍ എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തിലേക്കിറങ്ങാനൊരുങ്ങുകയാണ് താരമെന്നും അടുത്ത ദിവസം തന്നെ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയേക്കാളുപരി സമൂഹവുമായി ചേര്‍ന്നിടപഴകാനുള്ള താല്‍പര്യം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നുവെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പിന് നാളുകള്‍ ശേഷിക്കവെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ വെളിവായിട്ടില്ല. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് ആസിഫ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണോ അതോ താരം ഇനി രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്നെല്ലാമുള്ള സംശയത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button