Latest NewsMollywood

സോഷ്യല്‍ മീഡിയയെ തകര്‍ത്തടുക്കി ആസിഫ് അലിയും മക്കളും

നടന്‍ ആസിഫ് അലിയും മക്കളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇന്നലെ കൊച്ചിയില്‍ വച്ച് നടന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ 100 ദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ ആയി ആസിഫലിയും മക്കളും ഉണ്ടായിരുന്നു. വേദിയില്‍ നിന്ന് ആസിഫ് അലിയ്ക്ക് ചുറ്റും കളിക്കുന്ന കുട്ടികളാണ് സേഷ്യല്‍ മീഡിയ കീഴടക്കിയത്.

ജീസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണമിയും വിജയകരമായ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വര്‍ഗീസ്, അജു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 2019 ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ. കെ. സുനില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button