Coming SoonLatest NewsMollywood

സിനിമയില്‍ സിനിമയുമായി അസ്‌കര്‍ അലി

നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീം ബൂം ബാ. ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. കാമുകിയ്ക്ക് ശേഷം നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. കോമഡി ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌ക്കര്‍ എത്തുന്നത്.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അസ്‌ക്കറിനെ കൂടാതെ ബൈജു, അനീഷ് ഗോപാല്‍, നേഹാ സക്‌സോന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിസറിനും ആദ്യം പുറത്തു വന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ ഏറെ ആകാംക്ഷയോടെയാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button