HollywoodNEWS

ഇന്ത്യന്‍ സിനിമാ ലോകം കീഴടക്കി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം: ആദ്യദിനം അത്ഭുത കളക്ഷന്‍!

സൂപ്പര്‍ ഹീറോകളെല്ലാം ഒരുമിച്ചു ഒരേ സമയം സ്ക്രീനിലെത്തുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം വലിയ ജയ്‌ വിളി മുഴക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഭാഗത്തിന്

ലോക സിനിമാ വിപണിയില്‍ വന്‍ കുതിപ്പ് നടത്തുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോക സിനിമാ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആദ്യ ദിനം ഇന്ത്യയില്‍ ഇന്ന് അതിശ്യപ്പെടുത്തുന്ന   കളക്ഷനാണ്   ചിത്രം സ്വന്തമാക്കിയത്, 53 കോടി രൂപ സ്വന്തമാക്കിയാണ് അവഞ്ചേഴ്‌സ് കുതിപ്പ്.

സൂപ്പര്‍ ഹീറോകളെല്ലാം ഒരുമിച്ചു ഒരേ സമയം സ്ക്രീനിലെത്തുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം വലിയ ജയ്‌ വിളി മുഴക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഭാഗത്തിന്, ചിത്രത്തിന്റെ    കഴിഞ്ഞ പരമ്പര ഒരു വര്‍ഷം മുന്‍പ് റിലീസിനെത്തിയതിനു പിന്നാലെയാണ്  സീരിസിന്റെ അവസാന   ഭാഗത്തിന്റെ വരവ്, ഇന്ത്യയില്‍ നിന്ന് 150 കോടിയോളം രൂപ ആദ്യ ദിവസം സ്വന്തമാക്കിയ ബാഹുബലിയോളം കളക്ഷന്‍ ചിത്രത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടുന്ന അത്ഭുതപൂര്‍വ്വമായ കളക്ഷനാണ് ചിത്രം   സ്വന്തമാക്കിയത്.

അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്തത്  റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേര്‍ന്നാണ്. അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം കൈയ്യടികളോടെ സ്വീകരിക്കപ്പെടുമ്പോള്‍ ഇന്ത്യയിലും അവഞ്ചേര്‍സ് തരംഗം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്

Tags

Post Your Comments

Related Articles


Back to top button
Close
Close