പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പന്‍’ ; വാവരായി മമ്മൂട്ടി!!!

മലയാളത്തില്‍ ഇപ്പോള്‍ ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങളുടെ കാലമാണ്. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ അമ്പതു കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രമാണ് അയ്യപ്പന്‍. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍റെ വേഷത്തില്‍ എത്തുന്നത് പൃഥ്വിരാജ്.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

SHARE