CinemaMollywoodNEWS

ലാല്‍ജോസിനു പിന്നാലെ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍റെ തുറന്നു പറച്ചില്‍

റിയലിസ്റ്റിക് സിനിമകളെക്കുറിച്ചുള്ള സംവിധായകന്‍ ലാല്‍ ജോസിന്റെ വിവാദമായ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, റിയലിസ്റ്റിക്  സിനിമകള്‍ തട്ടിപ്പാണെന്നായിരുന്നു ലാല്‍ ജോസിന്റെ പ്രസ്താവന, ലാല്‍ ജോസിനു പിന്നാലെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും റിയലിസ്റ്റിക്  സിനിമകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ഇത്തരം സിനിമകളില്‍ എത്രത്തോളം റിയലിസം ഉണ്ടെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും, എന്നാല്‍ ജീവിതത്തോടു ചേര്‍ന്ന് നിന്ന് കഥ പറയുന്ന നവതരംഗം സിനിമാ ആഖ്യാന ശൈലിയെ താന്‍ ബഹുമാനിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ജീവിതം കൃത്യമായി പറയുന്ന സിനിമകളെ തീര്‍ച്ചയായും താന്‍ അഭിനന്ദിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ തുറന്നു പറയുന്നു.

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button