BollywoodKollywoodLatest NewsMollywoodTollywood

ബാഹുബലിയുടെ പുതിയ റിലീസ് വേറിട്ടൊരു ഭാഷയിൽ

സ്.എസ്. രാജമൗലി എന്ന സംവിധായകന്റെ മികവില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായിരുന്നു ബാഹുബലി:ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്‍ക്ലൂഷന്‍ എന്നിവ.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി 2 ജപ്പാനില്‍ റിലീസിനൊരുങ്ങുകയാണ് ഇപ്പോള്‍. ഡിസംബര്‍ 29ന് ജാപ്പനീസ് തിയേറ്ററുകളില്‍ ബാഹുബലി 2 പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ഭാഷയില്‍ ബാഹുബലി 2 മൊഴി മാറ്റിയിട്ടുണ്ട്. ഇന്ത്യയിലെ ‘യു’ സര്‍ട്ടിഫിക്കറ്റിന് തുല്യമായ ‘ജി’ സര്‍ട്ടിഫിക്കറ്റാണ് ജാപ്പനീസ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ബാഹുബലി 2, റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രം, ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ സ്വന്തമാക്കിയിരുന്നു.പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button