GeneralLatest NewsTV Shows

ബിഗ്‌ ബോസില്‍ നിന്നും സൂപ്പര്‍താരം പിന്മാറുന്നു? അവതാരകയായി ലേഡി സൂപ്പര്‍സ്റ്റാര്‍!!

മലയാളത്തില്‍ താര രാജാവ് മോഹന്‍ലാല്‍ ആണ് ഒന്നാം സീസണില്‍ അവതാരകനായി എത്തിയത്.

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് ബിഗ്‌ ബോസ്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അരങ്ങേറിയ ഈ ഷോയ്ക്ക് ഇപ്പോഴും ജനപ്രീതിയുണ്ട്. മലയാളത്തില്‍ താര രാജാവ് മോഹന്‍ലാല്‍ ആണ് ഒന്നാം സീസണില്‍ അവതാരകനായി എത്തിയത്. രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ അടിമുടി മാറ്റവുമായി തമിഴില്‍ ബിഗ്‌ ബോസ് മൂന്നാം സീസണ്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

ബിഗ്‌ബോസ് തമിഴ് പതിപ്പില്‍ അവതാരകനായി എത്തിയത് കമല്‍ ഹസ്സന്‍ ആയിരുന്നു. എന്നാല്‍ ബിഗ്‌ ബോസ് മൂന്നാം പതിപ്പില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അവതാരകയായി എത്തുമെന്ന് സൂചന. കളേഴ്‌സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നും വന്ന ട്വീറ്റാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമായത്. കളേഴ്‌സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ എന്നാണ് ചാനല്‍ പുറത്ത് വിട്ട ട്വീറ്റില്‍ പറയുന്നത്. അതോടെ ബിഗ്‌ബോസിലെയ്ക്ക് താരം എത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങി.

എന്നാല്‍ മുന്‍ ബിഗ്‌ബോസ് പതിപ്പുകളിലെ പോലെ കമല്‍ഹാസന്‍ തന്നെ അവതാരകനായി എത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തങ്ങളുടെ തിരക്കില്‍ ആയതിനാല്‍ ചാനല്‍ ഷോയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അതാണ്‌ നയന്‍താര എത്താന്‍ കാരണമെന്നുമുല്ല തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കിയ നയന്‍താര ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം, ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിര്‍ക്കാലം, മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളി നായകനാക്കി ഒരുക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ്.

shortlink

Related Articles

Post Your Comments


Back to top button