GeneralLatest NewsMollywood

ബാലഭാസ്‌കറിന്റെ പിറന്നാള്‍ പ്രമാണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വയലിന്‍ കൈമാറി

പ്രശാന്ത് പാച്ചു വയലിന്‍ കൈമാറി ഉദ്ഘാടനം ചെയ്തു

അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ശ്രീ ബാലഭാസ്‌കറിന്റെ ഓര്‍മ്മയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വയലിന്‍ സമ്മാനിച്ചു. സുഹൃത്തുക്കളും ആരാധകരും ചേര്‍ന്നു രൂപീകരിച്ച ബിഗ് ബാല കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍, അദ്ദേഹത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് കേരളത്തിലെ പത്തു ജില്ലകളിലായി ജൂലായ് 10 മുതല്‍ ജൂലായ് 14 വരെ ബാലധ്വനി എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വയലിന്‍ നല്‍കി. ജൂലായ് 10 ന് രാവിലെ തിരുവനന്തപുരം സംഗീത അക്കാദമിയില്‍ പ്രശസ്ത തബല കലാകാരന്മാരും ബിഗ് ബാന്‍ഡിലെ തബലിസ്റ്റും ആയ ശ്രീ. പ്രശാന്ത് പാച്ചു വയലിന്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

shortlink

Post Your Comments


Back to top button