BollywoodCinemaNEWS

മടങ്ങി വരവില്‍ ഇര്‍ഫാന്‍ ഖാന്‍ : കൈയ്യടിച്ച് ബോളിവുഡ്

2018 മാര്‍ച്ചിലാണ് തനിക്ക് ന്യൂറോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്

ബോളിവുഡ് സൂപ്പര്‍ താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ രോഗം സിനിമാ പ്രേമികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. 2018 മാര്‍ച്ചിലാണ് തനിക്ക് ന്യൂറോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്. ഇപ്പോഴിതാ രോഗത്തെ അതിജീവിച്ച് വീണ്ടും സിനിമാ സെറ്റില്‍ സജീവമാകുകയാണ് താരം.

സാകേത് ചൌദരി സംവിധാനം ചെയ്ത ഹിന്ദി മീ‍ഡിയത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു അദ്ദേഹം, ചിത്രീകരണത്തിനിടെയുള്ള ഇര്‍ഫാന്‍ ഖാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കാനിരിക്കുന്ന മറ്റു ചിത്രങ്ങളുടെ ചിത്രീകരണവും അധികം വൈകാതെ ആരംഭിക്കും

Tags

Post Your Comments


Back to top button
Close
Close