BollywoodGeneral

പ്രണയ ഭാവുകം ഓർമ്മയായി

ഷാജി തലോറ

ബി ടൌണിന്‍റെ ചരിത്ര താളുകളില്‍ സ്വര്‍ണ്ണ ലിപികളാല്‍ എഴുതപെട്ട നാമമാണ് കപൂര്‍ പരിവാര്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്ര വഴികളില്‍ കപൂര്‍ കുടുംബത്തിന്റെ കാല്പാടുകള്‍ കാലത്തിനു മായികാന്‍പറ്റാത്തതാണ് ,ബല്‍ബീര്‍ രാജ് പ്രിഥ്വിരാജ് കപൂര്‍ മുതല്‍ രണ് വീര്‍ കപൂര്‍ വരെ അഞ്ചു തലമുറകളുടെ ചരിത്രം അവകാശ പെടാവുന്ന ഏക സിനിമ കുടുംബവും കപൂര്‍ പരിവാര്‍ തന്നെ. അറുപതുകളിലും, എഴുപതുകളിലും,ഹിന്ദി സിനിമ അടക്കി ഭരിച്ചിരുന്നത് കപൂര്‍ കുടുംബമായിരുന്നു.

പ്രിഥ്വിരാജ് കപൂര്‍ ,രാജ് കപൂര്‍ ,ഷമ്മി കപൂര്‍ , ശശി കപൂര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചുമലില്‍ ആയിരുന്നു ബോളിവുഡ്ന്‍റെ ബോക്സ്‌ഓഫീസ്‌ പണക്കിലുക്കം
നടനും ,സംവിധായകനും ,നിര്‍മാതാവുമായ ,ബല്‍ബീര്‍ രാജ് പ്രിഥ്വിരാജ് കപൂര്‍ന്‍റെ മൂനാമത്തെ പുത്രനായ ശശികപൂര്‍ ബോളിവുഡ്ന്‍റെ വെള്ളിത്തിരയില്‍ പ്രണയ ഭാവങ്ങള്‍ക് നിറവും സുഗന്തവും പകര്‍ന്ന് പ്രേക്ഷക ഹൃദയം തൊട്ട വിജയ നായകനാണ്. അച്ഛന്‍ പ്രിഥ്വിരാജ് കപൂര്‍ ന്‍റെ നാടക തട്ട കങ്ങളില്‍ലാണ് ശശികപൂര്‍ അഭിനയത്തിന്റെ ഹരി ശ്രീ കുറിച്ചത് .

1948 ല്‍ ആഗ് എന്ന ചിത്ര ത്തിലൂടെ ബാലതാരമായി ശശികപൂര്‍ എന്ന അഭിനയ ഭാവം വെള്ളി വെളിച്ചം തൊട്ടു .1938 ല്‍ കല്‍കത്തയിലാണ് ജനിച്ചത്‌ പഞ്ചാബില്‍ നിന്നും കുടിയേറിയ പഞ്ചാബി കുടുംബമാണ് കപൂര്‍ പരിവാര്‍. ബാലതാര മായി സിനിമയില്‍ എതിയെങ്ങിലും ഒരു അഭിനേതാവായി അറിയപെടാനയിരുന്നില്ല ശശികപൂര്‍ ആഗ്രഹിച്ചിരുന്നത്, സംവിധായകന്‍ ആകാനായിരുന്നു മോഹം തന്റെ ആഗ്രഹ സാഫല്ല്യതിനായി പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ 999 എന്ന സിനിമയുടെ സഹ സംവിധായകനായി ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി അച്ഛന്‍ പ്രിഥ്വിരാജ് കപൂര്‍ ന്‍റെയും, ജേഷ്ട്ടന്‍ രാജ് കപൂരിന്റെയും ഒട്ടേറെ സിനിമകളില്‍ സംവിധാന സഹായി യായി . ക്യമറക് പിന്നില്‍ നിന്നും ബോളിവുഡ്ന്‍റെ വലിയ സ്ക്രീനിലേക്ക് ചുവടു മാറ്റി യത് 1961ല്‍ ധരം പുത്ര യിലെ നായക വേഷം അണിഞ്ഞു കൊണ്ടാണ് ഹിന്ദി സിനിമ ലോകം സ്വന്തം കുടുംബം പോലെ അടക്കി ഭരിച്ചിരുന്ന കപൂര്‍ കുടുംബങ്ങ മായ ശശികപൂര്‍ റിന് പിന്നീട് അവസരങ്ങള്‍ കായി നിര്‍മ്മാത ക്കളുടെയും ,സംവിധായ കാരുടെയും വാതിലുകളില്‍ മുട്ടേണ്ടി വന്നിട്ടില്ല.

.വലുതും ചെറുതുമായി 120 ഓളം സിനിമ കളില്‍ ശശി കപൂറിന്റെ വേഷ പകര്‍ച്ചകള്‍ പ്രേക്ഷക മനസുകള്‍ സ്വീകരിച്ചു. ഇതില്‍ അറുപതോളം ചിത്രങ്ങളില്‍ സിംഗിള്‍ ഹീറോ ആയും അമ്പതോളം മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലുംശശി കപൂര്‍ തന്റെ സാന്നിധ്യം അറിയിച്ചു . The House Holder, Shakespeare Wallah തുടങ്ങി അഞ്ച്‌ ബ്രിട്ടീഷ്,അമേരിക്കന്‍സിനിമകളിലും ശശി കപൂര്‍ ശ്രേധേയ മായ വേഷങ്ങള്‍ ചെയിതു ഹോളിവുഡ് സിനിമ കളില്‍ നായകനായ ആദ്യത്തെ ഇന്ത്യന്‍ താരവും ശശി കപൂറാണ് ചാര്‍ ധിവാരി ((61 ),മെഹധി ലഗി മേരെ ഹാത്ത്(62), മുഹബത് ഇസ്കോ കേഹ്തെ ഹൈ(66), ഹസീന മാന്‍ജായെഗി (68), ആമ്നെ സാംനെ |(67|), സുഹാന സഫര്‍ (70), പതംഗ(71 ), ആ ഗലേ ലാഗ് ജ|(73), രൊത്ത നകരോ (70), പാപ് ഔര്‍ പുണ്ണ്യ (74), വചന്‍ ||(74),അനാരി (75),ചൊറി മേരാ കാം (75|), തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ശശി കപൂര്‍ ഹിന്ദി സിനിമക് സമ്മാനിച്ചു.

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക് പണ്ടേ ബോളിവുഡ്പ്രസിദ്ധ മാണ് അമിതാ ബച്ചനും ശശി കപൂറും ബോളിവുഡ്നെ ഹരം കൊള്ളിച്ച ഹിറ്റ് ജോഡികള്‍ലാണ് പത്തോളം ഹിറ്റ്‌ സിനിമ കളാണ് ശശി കപൂര്‍ ബച്ചന്‍ രസതന്ത്രംവിജയം തോട്ടത് . ദീവാര്‍ , കഭി കഭി , തൃശുല്‍ ,കാല പത്തര്‍ ,സുഹാഹ് ,സിലസില ,ഷാന്‍ ,നമക്ക് ഹലാല്‍ ,എന്നിവ ശശി കപൂര്‍ ബച്ചന്‍ ജോഡി കളുടെ എക്കാലത്തെയും വിജയ ചിത്രങ്ങലാണ് .അര നൂറ്റാണ്ട്കാലം ഹിന്ദി സിനിമയുടെ ഭാഗ മായെങ്ങിലും എണ്ണത്തില്‍ പരിമിതമാണ് ശശി കപൂര്‍ സിനിമകള്‍ എങ്കിലും കാലം ഓര്‍കുന്ന നിരവതി ചിത്രങ്ങള്‍ കരിയരില്‍ സ്വന്ത മാകാന്‍ ബോളിവുടിന്റെ ഈ പ്രണയ നായകന് കഴിഞ്ഞു .

1986 ല്‍ ന്യൂഡല്‍ഹി ടൈംസ്‌ എന്ന ചിത്രത്തിലെ അഭിനയ ത്തിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ശശി കപൂറിനെ തേടിയെത്തി 20 11 ല്‍പദ്മ ഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച ബോളിവുഡ്ന്‍റെ പ്രണയ നായകന് ഇന്ത്യന്‍ സിനിമയുടെ പരമോന്‍ന്നത ബഹു മതി യായ ദാദാ സാഹിബു ഫാല്‍കെ അവാര്‍ഡ്‌ നല്‍കി രാജ്യം ബഹുമാനി ച്ചിട്ടുണ്ട്.

അച്ഛന്‍ പ്രിഥ്വിരാജ് കപൂര്‍ ന് 1971 ലും,ജേഷ്ട്ടന്‍ രാജ് കപൂറിന് 87ദാദാ സാഹിബു ഫാല്‍കെ അവാര്‍ഡ്‌ ലഭിച്ചിരുന്നു എന്നത് ഒരു കൌതുക മായി .അഭിനേതാവ് ,സംവിതയകന്‍ ,നിര്‍മാതാവ് എന്നീ നിലകളില്‍ ഹിന്ദി സിനിമക് വിലപെട്ട സംഭാവന നല്‍കിയ ശശി കപൂറിന് പാകിസ്ഥാന്‍ ആ രജ്യതിന്റെ പരമോന്നത ബഹുമതി നല്‍കി ആധാരിച്ചിട്ടുണ്ട് എന്നതും ശശി കപൂറിന്റെ ജന പ്രീതി അടയാള പെടുത്തുന്നു .

shortlink

Related Articles

Post Your Comments


Back to top button