BollywoodLatest News

യുവീ ഓര്‍മകള്‍ക്ക് നന്ദി; യുവരാജ് സിങിന് വികാരാധീനമായ യാത്രയയപ്പ് നല്‍കി ബോളിവുഡ് താരങ്ങള്‍

അനുപം ഖേര്‍ മുതല്‍ അനുഷ്‌ക ശര്‍മ്മവരെയുള്ളവര്‍ ഏറെ വികാരാധീരനമായാണ് യുവരാജ് സിങിന്റെ വിരമിക്കലിനോട് പ്രതികരിച്ചത്

ഒരു തലമുറയുടെ ക്രിക്കറ്റ് ഓര്‍മകള്‍ക്ക് വിട നല്‍കിയാണ് യുവരാജ് സിങ് ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിച്ചത്. ഏവരും ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. കൂട്ടതില്‍ ബോളിവുഡ് ലോകവും വൈകാരികമായാണ് വിരമിക്കലിനെ കാണുന്നത്. അതിനിടെ ബോളിവുഡ് ലോകം യുവിയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ രംഗത്തെത്തി. അനുപം ഖേര്‍ മുതല്‍ അനുഷ്‌ക ശര്‍മ്മവരെയുള്ളവര്‍ ഏറെ വികാരാധീരനമായാണ് യുവരാജ് സിങിന്റെ വിരമിക്കലിനോട് പ്രതികരിച്ചത്.

ഓര്‍മ്മകള്‍ക്ക് നന്ദി എന്നാണ് വരുണ്‍ ധവാനും ഹുമാ ഖുറേഷിയും അനുഷ്‌ക ശര്‍മ്മയും കുറിച്ചത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരത്തില്‍ എന്നും നിങ്ങളുടെ പേരുണ്ടാകും എന്ന് നേഹാ ധൂപിയ കുറിച്ചു. ക്രിക്കറ്റര്‍ എന്ന നിലയിലും ജീവിത്തോടുള്ള മനോഭാവത്തിലും ലോകത്ത് ലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ ആവേശഭരിതരാക്കിയ യുവരാജ് ഒരു പൂര്‍ണ വിജയിയാണ് എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button