East Coast VideosLatest News

പുതിയ ചരിത്രവുമായി അബ്രഹാമിന്റെ സന്തതികള്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ ചരിത്ര വിജയത്തിലേയ്ക്ക്. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കിയത് 22,000 ഷോകൾ.

ഡെറിക്ക് അബ്രഹാം എന്ന മമ്മൂട്ടി കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്. ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ആന്‍സണ്‍ പോള്‍, കനിഹ, സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം നടത്തി. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎ്ല്‍ ജോര്‍ജ്ജ് ,ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനായ ഹനീഫ് അദേനിയായിരുന്നു ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്.

റിലീസ് ചെയ്തു 75 ദിനങ്ങള്‍ പിന്നിട്ട ചിത്രം ഇപ്പോഴും ചില തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. കേരളത്തില്‍ മാത്രമായി ചിത്രം 16950 ഷോ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ലോകമൊട്ടാകെ 22,000 ഷോയാണ് ചിത്രം പൂര്‍ത്തികരിച്ചരിക്കുന്നത്. മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍.

 

Tags

Post Your Comments

Related Articles


Back to top button
Close
Close