ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരും; ചാണക്യന്‍ ടീസര്‍ കാണാം

ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരുമെത്തുന്നു.  മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം  മാസ്റ്റര്‍ പീസ്‌   തമിഴ് പതിപ്പ്   റിലീസിനൊരുങ്ങുന്നു. ചാണക്യന്‍  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ   ടീസര്‍  ഈസ്റ്റ്‌ കോസ്റ്റ് യുട്യൂബ് ചാനലിലൂടെ  ആരാധകരിലേയ്ക്ക്..

പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. എഡ്ഡി എന്ന കോളജ് അധ്യാപകന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രം അജയ് വാസുദേവ് ആണു സംവിധാനം ചെയ്തിരിക്കുന്നത്.

ദീപക് ദേവ് സംഗീതമൊരുക്കിയ ഈ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, വരലക്ഷ്മി ശരത് കുമാര്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് മാസ്റ്റര്‍പീസ്.

SHARE