കേരളത്തില്‍ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങള്‍ മുഖ്യമന്ത്രിയാകാത്തത്തിന്റെ കാരണം വെളിപ്പെടുത്തി ചാരുഹാസന്‍

സൂപ്പര്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നടന്‍ കമലഹാസന്റെ ജ്യേഷ്ഠനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്‍. തമിഴ്നാട്ടുകാര്‍ സിനിമാ തിയേറ്ററില്‍ പോയപ്പോള്‍ മലയാളികള്‍ സ്കൂളില്‍ പോയതാണ് കേരളത്തില്‍ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങള്‍ മുഖ്യമന്ത്രിയാകാത്തതെന്ന് ചാരുഹാസന്‍ പറയുന്നു. കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തിലെ സംവാദത്തിലാണ് തന്റെ അഭിപ്രായം ചാരുഹാസന്‍ തുറന്നു പറഞ്ഞത്.

‘ ‘തമിഴ്നാട്ടുകാര്‍ വികാരത്തിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. ഇന്ത്യയും പൊതുവായി വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാല്‍ മലയാളികള്‍ വിദ്യാസമ്ബന്നരാണ്. അതുകൊണ്ടുതന്നെ അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്.താന്‍ സിനിമയിലേക്ക് വരുന്ന സമയത്ത് തമിഴ്നാട്ടില്‍ 3000 തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതേസമയം ഇന്ത്യയില്‍ മൊത്തം 10,​000 തിയേറ്ററുകറുളാണ് ഉണ്ടായിരുന്നുള്ളുവെന്നോര്‍ക്കണം. രാജ്യത്തെ പത്ത് ശതമാനത്തോളം ജനങ്ങള്‍ മാത്രം ഉള്ള തമിഴ്നാട്ടില്‍ 30 ശതമാനം തിയേറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ഇത് തന്നെ കൂടുതലാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഇവിടെ ഭാഗ്യവശാല്‍ സ്കൂളുകളുണ്ടായിരുന്നത് കൊണ്ട് സ്കൂളിലായിപ്പോയെന്നും’ ചാരുഹാസന്‍ പറഞ്ഞു

തമിഴ്നാട്ടില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം വളരെ വലുതാണെന്നു കൂട്ടിചേര്‍ത്ത താരം കമലഹാസന്‍ നിരീശ്വരവാദിയാകാന്‍ പ്രധാന കാരണം ‌താനാണെന്നും വ്യക്തമാക്കി. ‘എന്നെക്കാള്‍ 24 വയസിന് ഇളയതാണ് കമല്‍. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈശ്വരവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും’ ചാരുഹാസന്‍ അഭിപ്രായപ്പെട്ടു

SHARE