BollywoodLatest News

‘വൈ ചീറ്റ് ഇന്ത്യ’ നാളെ തിയേറ്ററുകളിലേക്ക്

ബോളിവുഡിലെ പ്രണയ നായകൻ താരം ഇമ്രാന്‍ ഹാഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വൈ ചീറ്റ് ഇന്ത്യ’. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യം ‘ചീറ്റ് ഇന്ത്യ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീടത് മാറ്റി വൈ ചീറ്റ് ഇന്ത്യ എന്നാക്കുകയായിരുന്നു.

ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്. ശ്രേയ ധന്വന്തരിയാണ് ചിത്രത്തിലെ നായിക. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭൂഷണ്‍ കുമാറാണ്.

shortlink

Related Articles

Post Your Comments


Back to top button