GeneralLatest NewsMollywoodSongs

ഭാവഗായകന്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ മനോഹരഗാനം; വീഡിയോ പുറത്ത്

സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനം ചെയ്ത ഈ ഗാനം ഈസ്റ്റ് കോസ്റ്റിന്റെ ഓഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഭാവാര്‍ദ്രമായ ആലാപനംകൊണ്ട് മലയാളി മനസ് കവര്‍ന്ന ഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച മനോഹര ഗാനം വീണ്ടും. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘അവള്‍..’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ ആസ്വാദകരിലേയ്ക്ക്.

സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനം ചെയ്ത ഈ ഗാനം ഈസ്റ്റ് കോസ്റ്റിന്റെ ഓഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘സുരാംഗന സുമവദനാ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സും ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന എന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button