GeneralLatest NewsMollywoodSongs

‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’ ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ഒരു മനോഹര ഗാനം

എം ജയചന്ദ്രന്റെ സംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായിക ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ഒരു മനോഹര ഗാനം ആസ്വാദകരിലേയ്ക്ക്. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമായ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’ എന്ന മനോഹരമായ ഒരു ഗാനമാണ് ശ്രേയയുടെ സ്വരമാധുരിയില്‍ എത്തിയിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്.

പ്രണയം തുളുമ്പുന്ന ഈ ഗാനം ഈസ്റ്റ് കോസ്റ്റിന്റെ ഓഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന ഗാനങ്ങള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button