HollywoodLatest News

ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ഇനി കാതറീന്‍ ഷ്വാസ്‌നഗറിന് സ്വന്തം

നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന്റെ മകള്‍ കാതറീന്‍ ഷ്വാസ്‌നഗറാണ് വധു

ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ഇനി കാതറീന്‍ ഷ്വാസ്‌നഗറിന് സ്വന്തം. ഇരുവരും വിവാഹിതരായി. കാലിഫോര്‍ണയയിലെ ഒരു പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ക്രിസാണ് വിവാഹചിത്രം പുറത്തുവിട്ടത്. നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന്റെ മകള്‍ കാതറീന്‍ ഷ്വാസ്‌നഗറാണ് വധു.

അവഞ്ചേഴ്‌സ്, ജുറാസിക് വേള്‍ഡ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗ്യാലക്‌സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ്. എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് അര്‍ണോള്‍ഡിന്റെ മൂത്ത മകളായ കാതറിന്‍. കാതറീനുമായി ക്രിസ് പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായിയിരുന്നു. 2018 ജൂലൈയിലാണ് പ്രണയം ക്രിസ് സ്ഥിരീകരിച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close