ആരാധകരെ ആവേശത്തിലാക്കി കോണ്ടസ രണ്ടാം ടീസര്‍

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടന്‍ അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസയുടെ രണ്ടാം ടീസർ പുറത്ത്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന കോണ്ടസ ഒരു ആക്​ഷൻ ത്രില്ലറാണ്.

സിനിൽ സൈനുദ്ദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രാജേഷ് ശർമ എന്നിവരാണ് മറ്റുതാരങ്ങൾ.സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

SHARE