GeneralLatest NewsMollywood

ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ നിർണായക മൊഴികള്‍ പുറത്ത്; പരസ്പര വിരുദ്ധം

പച്ച ഷർട്ടും ബർമുഡയും ധരിച്ച ഒരു യുവായിരുന്നു ഇന്നോവോയുടെ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നതെന്നും, ഇയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ജൂസ് വാങ്ങി പിൻസീറ്റിലിരുന്ന ബാലഭാസ്ക്കറിന് നൽകി

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും അന്തരിച്ചതു സംബന്ധിച്ച കേസില്‍ ദുരൂഹത ഏറുന്നു. ബാലഭാസ്കറിന്റെ അപകട മരണത്തിൽ നിർണായക മൊഴികള്‍ പുറത്ത് . കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. എന്നാൽ ബാലഭാസ്ക്കർ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രധാന സാക്ഷിയായ കെഎസ്ആ‌ടിസി ഡ്രൈവർ അജിയുടെ മൊഴി. ബാലഭാസ്ക്കറിന്‍റെ ഭാര്യ ലക്ഷമിയും മറ്റൊരു സാക്ഷി നന്ദുവും വാഹനമോടിച്ചത് അർജ്ജുനാണെന്നു മുന്‍പും പറഞ്ഞിരുന്നു.

കൊല്ലം പള്ളിമുക്കിലുള്ള കടയിൽ നിന്നും ബാലഭാസ്ക്കറും കുടുംബവും ജൂസ് കുടിച്ച ശേഷം ബാലഭാസ്ക്കറാണ് വാഹനമോടിച്ചതെന്നായിരുന്ന ഡ്രൈവർ അർജ്ജുന്‍റെ മൊഴി. എന്നാല്‍ പച്ച ഷർട്ടും ബർമുഡയും ധരിച്ച ഒരു യുവായിരുന്നു ഇന്നോവോയുടെ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നതെന്നും, ഇയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ജൂസ് വാങ്ങി പിൻസീറ്റിലിരുന്ന ബാലഭാസ്ക്കറിന് നൽകിയെന്നും രണ്ടു പേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നും കടയിലുണ്ടായിരുന്ന യുവാക്കള്‍ മൊഴി നൽകി.

സെൽഫിയെടുക്കാൻ ബാലഭാസ്കറിന്‍റെ സമീപത്തെത്തിയപ്പോൾ വാഹനം മുന്നോട്ടുനീങ്ങിയെന്നും സാക്ഷികള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് മൊഴി നൽകി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്ക്കറാണെന്നും പറഞ്ഞ ഡ്രൈവര്‍  ബാലഭാസ്ക്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും  ക്രൈം ബ്രാഞ്ചിനോട് ആവർത്തിച്ചു

shortlink

Related Articles

Post Your Comments


Back to top button