സിപിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജോജുവും ഐശ്വര്യയും മികച്ച താരങ്ങൾ

സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജുവിനെനെയും മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയെയും തെരഞ്ഞെടുത്തു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്

വരത്തൻ എന്ന ചിത്രത്തിനാണ് ഐശ്വര്യ ലക്ഷ്മിക്ക് അവാർഡ് ലഭിച്ചത്. ഫുട്‌ബോള്‍ പ്രമേയമായി വന്ന സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ചിത്രം. സുഡാനിയുടെ തിരക്കഥാകൃത്തുക്കള്‍ സക്കറിയയും മുഹസിന്‍ പരാരിയും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ഈ മ യൗമിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. സ്‌പെഷ്യല്‍ ഓണററി പുരസ്‌കാരം ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് സമ്മാനിക്കും.

Image result for cpc awards

മികച്ച ഛായാഗ്രാഹകന്‍ – ഷൈജു ഖാലിദ്

മികച്ച എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള

മികച്ച പശ്ചാത്തല സംഗീതം – പ്രശാന്ത് പിള്ള

മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, പോളി വില്‍സണ്‍

മികച്ച സ്വഭാവ നടന്‍ – വിനായകന്‍

മികച്ച ഒര്‍ജിനല്‍ സോംഗ് – രണം ടൈറ്റില്‍ ട്രാക്ക്

മികച്ച സൗണ്ട് ഡിസൈനിംഗ് – രംഗനാഥ് രവി

SHARE