KollywoodLatest News

ദര്‍ബാറില്‍ രജനിയ്‌ക്കൊപ്പം ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവും

രജനീകാന്തിനോടൊപ്പം യോഗ്രാജ് സിംഗ് വരുന്ന ആക്ഷന്‍ രംഗമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് സീന്‍ എന്നാണ് വിവരം

മുരുഗദോസ് -രജനീകാന്ത് ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ സംഘട്ടന രംഗത്തില്‍ രജനീകാന്തിനൊപ്പം മറ്റൊരു താരം കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് ആണത്. സിംഗ് ഈസ് ബ്ലിംഗ്, ബാഗ് മില്‍ക്ക ബാഗ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ താരമാണ് യോഗ് രാജ് സിംഗ്. രജനീകാന്തിനോടൊപ്പം യോഗ്രാജ് സിംഗ് വരുന്ന ആക്ഷന്‍ രംഗമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് സീന്‍ എന്നാണ് വിവരം.

ചന്ദ്രമുഖി. കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയാണ് ഈ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button