BollywoodCinema

ദീപികയെ രാജ്ഞിയെന്ന് വിളിച്ച് ബോളിവുഡിന്റെ ക്യൂട്ട് ഗേൾ

സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതി റിലീസിന് മുൻപേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദീപിക, രണ്‍വീര്‍ സിങ്‌, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഒപ്പം തന്നെ വിവാദങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ദീപിക അവതരിപ്പിച്ച രാജകുമാരി പത്മിനിയ്ക്കായി നിര്‍മിച്ച കനമുള്ള ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ചിത്രത്തിലെ ഗാനരംഗങ്ങളില്‍ ഇവ അണിഞ്ഞ് കൊണ്ടുള്ള ദീപികയുടെ നൃത്തവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോൾ ദീപികയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു ബോളിവുഡ് സുന്ദരിയും ആരാധകരുടെ ക്യൂട്ട് ഗേളുമായ ആലിയയാണ്.”പത്മാവതിയുടെ ട്രെയിലര്‍ കണ്ടു. ദീപിക ശരിക്കും ഒരു രാജ്ഞി തന്നെ. ഒരിക്കലും ദീപികയെ പോലെ അഭിനയിക്കാനോ അവരെ പോലെ ആകാനോ എനിക്ക് സാധിക്കില്ലെന്ന് അറിയാം “എന്നാണ് ആലിയ ട്വിറ്ററിൽ കുറിച്ചത്.ഇതിന് ദീപിക കൊടുത്ത മറുപടിയാണ് ഏറ്റവും ക്യൂട്ട്. “എന്റെ ആലൂ.. നീയെന്തൊക്കയാണീ പറയുന്നത്…. ഐ ലവ് യൂ.” എന്നാണ് ദീപിക മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button