BollywoodCinemaGeneralInterviewsLatest News

“ഞാന്‍ അയാളുടെ കോളറില്‍ പിടിച്ചു, കരണത്തടിച്ചു” : ദീപിക പദുകോണ്‍

പദ്മാവത് എന്ന സിനിമയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് ദീപിക പദുകോണ്‍. രജപുത്ര വികാരം വ്രണപ്പെടുത്തുന്ന ചിത്രമാണ് ചെയ്തത്എ ന്നാരോപിച്ചാണ് നടിക്കും മറ്റുള്ളവര്‍ക്കുമെതിരെ ചിലര്‍ വധഭീഷണി മുഴക്കിയത്. എന്നാല്‍ അത്തരം ഭീഷണികളൊന്നും താന്‍ കാര്യമാക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്.

വധ ഭീഷണികളെ കുറിച്ചും മൂക്ക് ചെത്തല്‍ വിവാദത്തെ കുറിച്ചും ചോദിച്ച മാധ്യമങ്ങളോട് ദീപിക ഇങ്ങനെയാണ് പ്രതികരിച്ചത്,

” ഞാന്‍ ഒരു പഴയ സംഭവം പറയാം. സത്യത്തില്‍ അതിന് ശേഷമാണ് എന്‍റെ മാതാപിതാക്കള്‍ക്ക് എന്നെ കുറിച്ച് ധൈര്യവും വിശ്വാസവും തോന്നിയത്. അന്നെനിക്ക് പതിനാലോ പതിനഞ്ചോ വയസ് കാണും. ആ വൈകുന്നേരം ഞങ്ങള്‍ എല്ലാവരും കൂടി പുറത്തു പോയതാണ്. റസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ് അച്ഛനും അനിയത്തിയും മുമ്പേ നടന്നു, ഞാനും അമ്മയും കുറച്ചു പിന്നിലായി പോയി. അപ്പോഴാണ്‌ എതിരെ വന്ന ഒരാള്‍ എന്നോട് അപമര്യാദയായി പെരുമാറിയത്. അയാള്‍ അനാവശ്യമായി എന്‍റെ ദേഹത്ത് സ്പര്‍ശിച്ചു.

എനിക്ക് വേണമെങ്കില്‍ ഒന്നും അറിയാത്ത ഭാവത്തില്‍, ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകാമായിരുന്നു. പക്ഷെ ഞാന്‍ പിന്നാലെ ചെന്ന് അയാളുടെ കോളറില്‍ പിടിച്ച് കരണത്തടിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പെണ്‍കുട്ടികള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയുമെന്ന് എന്‍റെ അച്ഛനും അമ്മയും മനസിലാക്കിയത് അന്നാണ്. പതിനാലാമത്തെ വയസിലാണ് ഞാന്‍ അങ്ങനെയൊക്കെ ചെയ്തത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിവാദമോ ഭീഷണികളോ എന്നെ തെല്ലും ബാധിച്ചിട്ടില്ല” ദീപിക പദുകോണ്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close