BollywoodLatest News

ദീപികയുടെ ഐഡി കാര്‍ഡ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍; താരത്തിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

അച്ഛന്‍ പ്രകാശ് പദുക്കോണിനൊപ്പമാണ് താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള താരത്തിന്റെ ഒരു വീഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. ഐഡന്റിറ്റി കാര്‍ഡ് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥന് തിരികെ എത്തി ഐഡി കാര്‍ഡ് നല്‍കുന്ന ദീപിക പദുക്കോണിനെയാണ് വീഡിയോയില്‍ കാണുന്നത്.

അച്ഛന്‍ പ്രകാശ് പദുക്കോണിനൊപ്പമാണ് താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട താരം കാര്‍ഡ് കാണണോ എന്ന് ചോദിച്ചുകൊണ്ട് തിരികെ നടന്നെത്തി ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കി. അത് പരിശോധിച്ച ശേഷമാണ് താരം വീണ്ടും വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. സെലിബ്രിറ്റി ജാഡകളില്ലാതെയുള്ള താരത്തിന്റെ പേരുമാറ്റത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.

https://www.instagram.com/p/By-74iOHh_w/

shortlink

Related Articles

Post Your Comments


Back to top button