BollywoodGeneralLatest News

ഐഡന്റിറ്റി കാർഡ് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ക്ലാസ് മറുപടിയുമായി ദീപിക

വിമാനത്താവളത്തിനുള്ളിലേക്ക് നടന്നു കയറുന്ന താരത്തിനോട് സുരക്ഷാ ഉദ്യോഗസ്ഥൻ ഐഡി കാർഡ് ആവശ്യപ്പെട്ടു.

താരങ്ങള്‍ പലപ്പോഴും പൊതു ഇടങ്ങളില്‍ ജാഡയില്‍ പെരുമാറുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാകുകയാണ് ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍. ഐഡന്റിറ്റി കാർഡ് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ദീപികാ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

വിമാനത്താവളത്തിനുള്ളിലേക്ക് നടന്നു കയറുന്ന താരത്തിനോട് സുരക്ഷാ ഉദ്യോഗസ്ഥൻ ഐഡി കാർഡ് ആവശ്യപ്പെട്ടു. എന്നാല്‍ വളരെ കുലീനമായി ‘ കാർഡ് കാണണോ’ എന്ന് ചോദിച്ച ദീപിക തിരികെ നടന്നെത്തി ബാഗിൽ നിന്നും തിരിച്ചറിയൽ രേഖ പുറത്തെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ പരിശോധിച്ച ശേഷമാണ് പിന്നീട് അവർ വിമാനത്താവളത്തിലേയ്ക്ക് കയറിയത്.

View this post on Instagram

Thy shall always obey rules ? #deepikapadukone

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments


Back to top button