Latest NewsMollywoodNostalgia

മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാല്‍ പറഞ്ഞു!! പിന്നീട് സംഭവിച്ചത്

ലാല്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ' എന്നായിരുന്നു എന്റെ സംശയം

മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും പല ചിത്രങ്ങളിലും ഒന്നിച്ചു എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥിയായി മമ്മൂട്ടി എത്തിയപ്പോഴെല്ലാം വന്‍ വിജയങ്ങളും സംഭവിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഹിറ്റ് ചിത്രം നമ്ബര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നു. അതിനു പിന്നില്‍ മോഹന്‍ലാല്‍ ആണെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് പറയുന്നു.

‘ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ മോഹന്‍ലാല്‍ ആണ് ഈ റോള്‍ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. ‘ലാല്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ’ എന്നായി ഞാന്‍. ഒന്നു സംസാരിച്ചുനോക്കാന്‍ ലാല്‍ പറഞ്ഞു. എന്നാല്‍ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാല്‍ പറഞ്ഞു.’

മോഹന്‍ലാലിന്റെ അഭിപ്രായത്തെക്കുറിച്ച്‌ സംവിധായകന്‍ ജോഷിയോട് പങ്കുവച്ചപ്പോള്‍ മമ്മൂട്ടിയെ വിളിക്കാന്‍ തനിക്ക് ബദ്ധിമുട്ടുണ്ടെന്ന് ജോഷിയും പറഞ്ഞു. ഒടുവില്‍ മമ്മൂട്ടിയുടെ  അയല്‍ക്കാരന്‍ കൂടിയായ ഡെന്നീസ് ജോസഫ് തന്നെ മമ്മൂട്ടിയെ വിളിച്ച്‌ സംസാരിക്കാന്‍ തീരുമാനിച്ചു. ‘ജഗതിക്ക് കൊടുക്കാന്‍ ഇരുന്ന റോള്‍ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തില്‍ അഭിനയിക്കുമോ?’ എന്ന് മമ്മൂട്ടിയെ വിളിച്ച്‌ ചോദിച്ചു. അതിനെന്താ ചെയ്യാലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ചീത്തവിളിയാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം കേട്ട് ഞെട്ടിപ്പോയെന്നുമാണ് ഡെന്നീസ് ജോസഫ് പങ്കുവച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close