Latest NewsMollywood

ഒറ്റ ശ്വാസത്തില്‍ ആ മാസ് ഡയലോഗ് പറഞ്ഞ് ആരാധകന്‍; ഞെട്ടലോടെ മമ്മൂട്ടി

മമ്മൂട്ടിയുടെ ദാദാ സാഹിബ് സിനിമയില്‍ നിന്നുള്ള മാസ് ഡയലോഗ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ ആരാധകന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

മമ്മൂട്ടിക്ക് മുന്നില്‍ ഒരു ഡയലോഗ് പറയാന്‍ കിട്ടിയാല്‍ ആരെങ്കിലും പാഴാക്കുമോ? ഇപ്പോഴിതാ ഡയലോഗ് പറയാന്‍ കിട്ടിയ അവസരം മിന്നിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. മമ്മൂട്ടിയുടെ ദാദാ സാഹിബ് സിനിമയില്‍ നിന്നുള്ള മാസ് ഡയലോഗ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ ആരാധകന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

https://www.facebook.com/282767549337325/videos/399436804248540/

ചിത്രത്തിലെ മമ്മൂട്ടിയുടെ അതേ ശബ്ദത്തിലായിരുന്നു ഇദ്ദേഹം ഡയലോഗ് പറഞ്ഞത്. ഹക്കീം പട്ടേപ്പാടം എന്നതാണ് ആരാധകന്റെ പേരെന്ന് കമന്റുകളിലുണ്ട്. മമ്മൂട്ടിയുടെ ഒരു ഫാന്‍ പേജിലാണ് വീഡിയോ വന്നത്. ആരാധകന്റെ മുന്നില്‍ കാല്‍ നീട്ടി ഇരുന്നതും, ആരാധകനെ നിര്‍ത്തിച്ചതും ചൂണ്ടിക്കാട്ടി പല വിമര്‍ശനങ്ങളും ഇതിനെതിരില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരിക്കാന്‍ മമ്മൂട്ടി പറഞ്ഞെങ്കിലും ഹക്കീം അതിന് സമ്മതിക്കാതെ നില്‍ക്കുകയായിരുന്നെന്ന് ആരാധകര്‍ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button