BollywoodCinemaLatest NewsMovie Gossips

34 കോടിയുടെ തട്ടിപ്പ്; പ്രമുഖ സംവിധായകന്‍ അറസ്റ്റില്‍

പ്രമുഖ സംവിധായകന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതം പറയുന്ന ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററിന്‍റെ സംവിധായകന്‍ വിജയ് രത്‌നാകര്‍ ഗുട്ടെ യാണ് 34 കോടിയുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്സ് ആന്‍റ് സര്‍വീസ് ടാക്സ് ഇന്‍റലിജന്‍സാണ് ഗുട്ടയെ അറസ്റ്റ് ചെയ്തത്. മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗുട്ടയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഗുട്ടെയുടെ സംരംഭമായ വി.ആര്‍.ജി ഡിജിറ്റല്‍ കോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് ഹൊറൈസണ്‍ ഔട്ട്‌സോഴ്‌സ് 34 കോടിയുടെ വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. 170 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൊറൈസണ്‍ ഔട്ട് സോഴ്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഗുട്ടെയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായത്.

Tags

Post Your Comments


Back to top button
Close
Close