സംവിധായകന്‍ ബെന്നി സാരഥി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത സംവിധായകനും,സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ബെന്നി സാരഥി അന്തരിച്ചു. പവിത്രന്‍ സംവിധാനം ചെയ്ത ‘ഉപ്പ്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു തുടക്കം. മനോജ്‌ കെ ജയന്‍ നായകനായി അഭിനയിച്ച ‘ഒരു മഞ്ഞുകാലവും കഴിഞ്ഞ്’ എന്ന സിനിമ സംവിധാനം ചെയ്തു. കെ.ആര്‍ മോഹന്‍, ടി.വി ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.വി ശ്രീരാമന്റെ കഥയെ ആസ്പദമാക്കി ‘ആമം’ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. 

SHARE