CinemaMollywoodNEWS

അവാര്‍ഡിന് മുന്‍പേ അയാള്‍ എന്‍റെ മനസ്സിലെ ഹീറോയായിരുന്നു: തുറന്നു പറഞ്ഞു ഭദ്രന്‍

മലയാള സിനിമയില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു കൊണ്ട് സൗബിന്‍ ഷാഹിര്‍ എന്ന ആക്ടര്‍ പുതിയ ചരിത്രം രചിക്കുമ്പോള്‍ സീനിയര്‍ സംവിധായകന്‍ ഭദ്രനാണ് താരത്തെ തന്റെ പുതിയ ചിത്രത്തിലേക്ക് നായകനാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

‘ജൂതന്‍’ എന്ന് പേരിട്ടിരിക്കുന്ന  ഭദ്രന്‍റെ പുതിയ ചിത്രത്തിലെ ഹീറോയാണ് സൗബിന്‍, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ സൗബിന്‍ ഷാഹിറിനു ലഭിക്കും മുന്‍പേ അയാള്‍ തന്റെ വരാനിരിക്കുന്ന സിനിമയിലെ നായക മുഖമായിരുന്നുവെന്ന് ഭദ്രന്‍ പറയുന്നു.

” ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം കണ്ടപ്പോഴേ എനിക്ക് സൗബിനെ ഇഷ്ടമായി, എന്റെ സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സില്‍ വന്നെങ്കിലും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒരു ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ എനിക്ക് സൗബിനില്‍ കണ്ടെത്താനായി. അന്നേ എന്റെ ചിത്രത്തിലെ നായകനായി സൗബിനെ തീരുമാനിച്ചതാണ്, സംസ്ഥാന പുരസ്കാരമൊക്കെ ലഭിച്ചത് അതിനു ശേഷമാണ്, മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു”.

shortlink

Related Articles

Post Your Comments


Back to top button