മമ്മൂട്ടി ചിത്രത്തില്‍ അഡല്‍ട്ട് റോളുകളിലെ നടിയെ അഭിനയിപ്പിച്ചത് അബദ്ധം; സംവിധായകന്റെ തുറന്നു പറച്ചില്‍

സിനിമകളെ നായികാ നായകന്മാരുടെ പേരില്‍ മാര്‍ക്കറ്റ് ചെയ്യുന്നത് സാധാരണമാണ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ അക്കാലത്ത് അഡല്‍ട്ട് റോളുകളില്‍ മാത്രം അഭിനയിക്കുന്ന നടിയെ അഭിനയിപ്പിച്ചത് ചിത്രത്തിന് തിരിച്ചടിയായെന്ന് സംവിധായകന്റെ തുറന്നു പറച്ചില്‍. പ്രമുഖ സംവിധായകന്‍ ഡെന്നീസ് ജോസഫ് ഒരുക്കിയ മമ്മൂട്ടി ചിത്രമാണ് അഥര്‍വം. ചിത്രത്തിനെക്കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നു പറയുന്നു.

ഡെന്നീസ് ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ ”അഥര്‍വത്തില്‍ ഒരു ഹില്‍ ട്രൈബ് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുടെ റോളിനായി അന്ന് മലയാളത്തില്‍ പ്രസിദ്ധരായിരുന്ന മൂന്ന് നടിമാര്‍ ആ വേഷം ചെയ്തോട്ടെ എന്നു എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടു. നെല്ലില്‍ ജയഭാരതിയും പൊന്നിയില്‍ ലക്ഷ്മിയും ഒക്കെ ചെയ്ത പോലെയുള്ള നല്ല ഒരു റോളിലേക്ക് വേണ്ടിയാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അക്കാലത്ത് സെക്സ് റോളുകളില്‍ മാത്രം തിളങ്ങിയിരുന്ന സില്‍ക്ക് സ്മിത ഈ റോള്‍ ഏറ്റെടുത്താല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു എന്റെ ചിന്ത. ചിത്രത്തിന്റെ നിര്‍മാതാവായ ഈരാളി ബാലന്‍ സാറും കഥ എഴുതിയ ഷിബു ചക്രവര്‍ത്തിയും എന്നോട് യോജിച്ചു. അതു സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചില സൂഹൃത്തുക്കള്‍ എന്നോട് നീ അബദ്ധമാണ് കാണിക്കുന്നതെന്നു പറഞ്ഞു. സ്മിതയെപ്പോലെ അഡല്‍ട്ട് റോളുകളില്‍ അഭിനയിക്കുന്ന ഒരു നടിയെ നല്ല റോളിലിട്ടാലും ജനങ്ങള്‍ കാണാന്‍ വരില്ല. ഇങ്ങനെയൊക്കെ കേട്ടെങ്കിലും ഞാന്‍ ഉറച്ചു തന്നെ നില്‍ക്കുകയായിരുന്നു. എങ്കിലും അന്നെനിക്കു താക്കീത് തന്ന സുഹൃത്തുക്കള്‍ പറഞ്ഞതില്‍ പകുതി സത്യമായി സംഭവിക്കുക തന്നെ ചെയ്തു. സില്‍ക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയില്‍ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാന്‍ തീയേറ്ററുകളിലെത്തിയില്ല എന്നു പിന്നീടറിഞ്ഞു.”

, ചാരു ഹസന്‍, സില്‍ക്ക് സ്മിത, പാര്‍വതി, തിലകന്‍, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു

SHARE