GeneralLatest NewsMollywood

നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബ ചിത്രങ്ങളുടെ സംവിധായകൻ തിരിച്ചെത്തുന്നു!!

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബ ചിത്രങ്ങളുടെ സംവിധായകൻ പ്രമോദ് പപ്പൻ. വജ്രം, തസ്കരവീരൻ തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രമോദ് പപ്പൻ പുതിയ ചിത്രവുമായി എത്തുന്നു.‘ ഉടായിപ്പ് ഉസ്മാന്‍ ‘ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

പ്രമോദ് പപ്പന്റെ ഉടായിപ്പ് ഉസ്മാൻ വരുന്നു … മമ്മൂട്ടി നായകനായേക്കും !!

തിയറ്റർ നിറഞ്ഞോടുന്ന മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തിൻറെ ബാനറായ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികളുടെ തീയേറ്റര്‍ ലിസ്റ്റിനൊപ്പം ആയിരുന്നു ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

ചിത്രത്തിലെ നായകന്‍ ആരാണെന്നോ അഭിനേതാക്കള്‍ ആരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. മമ്മൂട്ടി ആണ് നായകന്‍ എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. കാരണം പ്രമോദ് പപ്പന്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്ത വജ്രം, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close