CinemaComing SoonFilm ArticlesGeneralIndian CinemaKollywoodLatest NewsMollywoodNew ReleaseNEWS

പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്ന സിനിമ; ട്രെയിലര്‍ വൈറലാകുന്നു

ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്രം കെ. കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി നായികയായി അരങ്ങേറുന്നത്. രണ്ടു ദിവസം മുന്‍പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലര്‍ കണ്ടവരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്കടുക്കുകയാണ്. അമ്മയും പഴയകാലനായികയുമായ ലിസിയുടെ പാത പിന്തുടര്‍ന്നാണ് കല്യാണിയും അഭിനയ രംഗത്തെത്തുന്നത്. ടീസര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

കല്യാണിയുടെ നായകനാകുന്നത് മറ്റൊരു സൂപ്പര്‍താര ദമ്പതികളുടെ മകനാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും നടി അമലയുടെയും പുത്രന്‍ അഖില്‍ അക്കിനേനിയാണ് നായകനായി എത്തുന്നത്. നാഗര്‍ജുന തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ത്രസിപ്പിക്കുന്ന സസ്പെന്‍സ് നിറഞ്ഞ ട്രെയിലര്‍ കണ്ട ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button