CinemaGeneralMollywoodNEWS

ആ സീന്‍ അഭിനയിക്കുമ്പോള്‍ ലാലിനെ ചവിട്ടാന്‍ നെപ്പോളിയന് വല്ലാത്ത പേടി : ദേവാസുരത്തിലെ അറിയാക്കഥകള്‍ പറഞ്ഞു രഞ്ജിത്ത്

പലരും സംശയം പ്രകടിപ്പിച്ചപോള്‍ ശശിയേട്ടന്‍ നല്‍കിയ ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്!

മോഹന്‍ലാല്‍- -ഐവി ശശി -രഞ്ജിത്ത് ടീമിന്റെ എവര്‍ഗ്രീന്‍ ക്ലാസ് ചിത്രമാണ് ‘ദേവാസുരം’. ക്ലാസ് ടച്ചിനൊപ്പം മാസ് ശൈലിയിലെക്കും പ്രേക്ഷകര്‍ എടുത്തിയര്‍ത്തിയ അത്ഭുത സിനിമയായിരുന്നു 1993-ല്‍ പുറത്തിറങ്ങിയ ‘ദേവാസുരം’. ‘മംഗലശ്ശേരി നീലകണ്ഠന്‍’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയ പെരുമ നിറച്ച ചിത്രം പുതു തലമുറയും നെഞ്ചോട്‌ ചേര്‍ക്കുന്ന അതിശയ സിനിമയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ‘ദേവാസുര’ത്തിലെ അറിയാക്കഥകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത്.

‘അന്ന് മുഖ്യധാര സിനിമയിലേക്ക് ഇങ്ങനെയൊരു കഥ വന്നപ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. കാരണം ഇതിലെ നായകന്‍ രണ്ടാം പകുതി മുഴുവന്‍ വീണു കിടക്കുകയാണ്. പലരും സംശയം പ്രകടിപ്പിച്ചപോള്‍ ശശിയേട്ടന്‍ നല്‍കിയ ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. അത് പോലെ മോഹന്‍ലാലും. ഇവര്‍ രണ്ടുപേക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ എനിക്ക് ധൈര്യക്കുറവ് തോന്നിയില്ല. ലാലിന്‍റെ അന്നത്തെ മനസ്സും ആ സിനിമ ആ രീതിയിലെടുക്കാന്‍ സാധിച്ചതിന്റെ പിന്നിലുണ്ട്. സിനിമയില്‍ വില്ലനായ നെപ്പോളിയന്‍ ലാലിനെ ചവിട്ടുന്ന സീനുണ്ട്. ആ ചവിട്ടില്‍ മുഖത്തെ മുറിവുകളുടെ തുന്നിക്കെട്ടലുകളില്‍ നിന്ന് ചോരയൊഴുകണം. ആ സീനില്‍ അഭിനയിക്കുമ്പോള്‍ ലാലിനെ ചവിട്ടാന്‍ നെപ്പോളിയന് വല്ലാത്ത പേടി. അപ്പോള്‍ പ്രോത്സാഹിപ്പിച്ചത് ലാലാണ്. അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല. നെപ്പോളിയനെ ആ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് തന്നെ ലാലായിരുന്നു. ശേഖരന്റെ വേഷത്തില്‍ പതിവ് ആളുകളെ ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ശശിയേട്ടനോട് പറഞ്ഞു. ഒരാളുണ്ട് മദ്രാസില്‍ പൂജയുടെ സമയത്ത് വരും എന്ന് ലാലാണ് പറഞ്ഞത്. അങ്ങനെ നെപ്പോളിയന്‍ സിനിമയിലേക്ക് എത്തി’.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button