GeneralLatest NewsMollywood

അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങള്‍ വൈറല്‍

ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയ താരം മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളായി മാറി

ബാലതാരമായി സിനിമയിലെത്തിയ താരമാണ് ദിവ്യ ഉണ്ണി. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയ താരം മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളായി മാറി. തിരക്കുള്ള നായികയായി നില്‍ക്കുമ്പോള്‍ ആയിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. വിവാഹ ശേഷം വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ദിവ്യ ഉണ്ണിക്ക് ആരാധകര്‍ ഏറെയാണ്‌. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന ദിവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്നാണ് കമന്റ്. വീണ്ടും മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Tags

Post Your Comments

Related Articles


Back to top button
Close
Close